ഹജ്ജ് -2025 സാങ്കേതിക ക്ലാസുകൾക്ക് അന്തിമ രൂപമായി
കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 വർഷത്തിൽ ഹജ്ജിന് പുറപ്പെടുന്ന മുഴുവൻ ഹാജിമാർക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക ക്ലാസുകൾക്ക് അന്തിമ രൂപമായി. ഇലക്ഷൻ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ നവംബർ 23-ആം തീയതിക്ക് ശേഷം സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും ക്ലാസ്സുകൾ ആരംഭിക്കും. ഒന്നാംഘട്ട ക്ലാസ്സ് ഡിസംബർ 15 വരെ നീണ്ടുനിൽക്കും.
കഴിഞ്ഞവർഷം 62 ഇടങ്ങളിൽ വെച്ചായിരുന്നു ക്ലാസുകൾ നടന്നത്. ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക ക്ലാസുകളുടെ തീയതിയും സ്ഥലവും സമയവും ഔദ്യോഗിക ട്രെയിനർമാർ എല്ലാ ഹാജിമാരെയും നേരിൽ അറിയിക്കുന്നതായിരിക്കും. ക്ലാസുകൾക്ക് പ്രത്യേക തെരഞ്ഞെടുക്കപ്പെട്ട 20 ഫാകൽറ്റി മെമ്പർമാർ നേതൃത്വം നൽകും.
ക്ലാസുകൾക്ക് അന്തിമ രൂപം നൽകുന്നതിനുള്ള കൂടിയാലോചനയിൽ സ്റ്റേറ്റ് ട്രെയിനിങ് ഓർഗനൈസർ സിന്ദൂർ ബാപ്പു ഹാജി, അസിസ്റ്റൻറ് സ്റ്റേറ്റ് ട്രെയിനിങ് ഓർഗനൈസർമാരായ ഷാജഹാൻ. എൻ. പി (എറണാകുളം) മുജീബ് മാസ്റ്റർ (മലപ്പുറം), ഹജ്ജ് ഓഫീസ് പ്രതിനിധി പി.കെ അസൈൻ, അസിസ്റ്റൻറ് സെക്രട്ടറി എൻ.മുഹമ്മദലി എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments