"നീളെ തുഴഞ്ഞ ദൂരങ്ങൾ"
മൂന്നാം പതിപ്പിൻ്റെ പ്രകാശനവും പുസ്തക ചർച്ചയും നവ. 23 ന് പൊന്നാനി എം.ഇ.എസ് കോളേജിൽ
പൊന്നാനി: റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയും പൊന്നാനി എം.ഇ.എസ്. കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന സർവ്വീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പിൻ്റെ പ്രകാശനവും പുസ്തക ചർച്ചയും നവമ്പർ 23 ശനിയാഴ്ച വൈ. 3.30 ന് പൊന്നാനി എം.ഇ.എസ് കോളേജിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യത്യസ്ഥമായ ഇരുപതിൽപരം വകുപ്പുകളിൽ ജോലി ചെയ്തപ്പോൾ നേരിട്ട് അനുഭവിച്ച യാഥാർത്ഥ്യങ്ങൾ ധീരമായി തുറന്നെഴുതിയ സർവ്വീസ് സ്റ്റോറി ഇതിനകം ഏറെ ചർച്ചക്ക് വിധേയമാകുകയുണ്ടായി. സർവ്വീസ് സ്റ്റോറിയിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുടെ അഴിമതിയെക്കുറിച്ച് എഴുതിയതിൻ്റെ പേരിൽ ഗ്രന്ഥകർത്താവിനെതിരെ കേസ് കൊടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങരുമായി നടത്തിയ അഭിമുഖം പുസ്തകം ഉയർത്തുന്ന വിഷയങ്ങൾ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു.
പൊന്നാനി എം.ഇ.എസ്. കോളേജ് അലുംനി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പുസ്തകം പ്രകാശനം ചെയ്യും. പൊന്നാനി എം.ഇ.എസ്.കോളേജ് സെക്രട്ടറിയും മുൻ അധ്യാപകനുമായ പ്രൊഫ. സഗീർ ഖാദിരി പുസ്തകം ഏറ്റ് വാങ്ങും."അഴിമതി മുക്ത സിവിൽ സർവ്വീസ്" എന്ന വിഷയത്തിൽ അജിത് കോളാടി മുഖ്യപ്രഭാഷണം നടത്തും. അലുംനി പ്രസിഡൻ്റ് ശങ്കരനാരായണൽ അധ്യക്ഷത വഹിക്കും. സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ അലുംനി ഭാരവാഹികളായ ശങ്കരനാരായണൻ, നാസിമുദ്ധീൻ, രുദ്രൻ വാരിയത്ത്, ഗ്രന്ഥകാരൻ അബ്ദുൾ ലത്തീഫ് മാറഞ്ചേരി എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments