Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിലെ കഞ്ചാവിൻ്റെ "ആശാൻ "  5 കിലോ കഞ്ചാവുമായി പൊന്നാനി പോലിസ് പിടിയിൽ



പൊന്നാനിയിലെ കഞ്ചാവിൻ്റെ "ആശാൻ "  5 കിലോ കഞ്ചാവുമായി പൊന്നാനി പോലിസ് പിടിയിൽ


പൊന്നാനിയിലെ കൗമാരക്കാരായ ലഹരി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഹംസാക്കയായ പൊന്നാനി  വളപ്പിലകത് അബൂബക്കറിൻ്റെ മകൻ 56 വയസുള്ള ഹംസു എന്ന തെണ്ടി ഹംസയെയാണ് 5 കിലോ കഞ്ചാവുമായി പൊന്നാനി  പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് പൊന്നാനിയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനായ "പുല്ല് ബാത്തി"യെയും കൂട്ടാളി പൊന്നാനി സ്വദേശി ഷഹീറിനെയും പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പണി തീരാത്ത കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ പോലിസ് പിടികൂടിയിരുന്നു. ബാത്തിഷ ഒറീസയിൽ നിന്നും മറ്റും നേരിട്ട് കഞ്ചാവ് കൊണ്ട് വന്നു വിൽപ്പനയ്ക്കായി പൊതികളാക്കി ഏജൻ്റുമാർ വഴി വിൽപന നടത്തുകയാണ് എന്നാണ് പോലിസിന് ചോദ്യം ചെയ്യലിൽ മനസ്സിലായിരുന്നത്. എന്നാൽ അരക്കിലോ കഞ്ചാവ് മാത്രമേ പിടികൂടുമ്പോൾ ബാതിഷയുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. കിലോക്കണക്കിന് കഞ്ചാവ് കൊണ്ട് വന്ന ബാതിഷ ബാക്കി കഞ്ചാവ് സൂക്ഷിച്ച സ്ഥലം പോലിസിൽ നിന്നും മറച്ച് വെച്ചു.ബാതിഷയുടെ കയ്യിൽ ഉണ്ടായിരുന്ന കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തുന്നതിനായി നരിപറമ്പിലെ വാടക കോർട്ടേഴ്‌സിലും പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പ്രതികൾ തമ്പടിക്കുന്ന ഉപയോഗ ശൂന്യമായ വീടുകളിലും പണി തീരാത്ത കെട്ടിടങ്ങളിലും അന്ന് പോലിസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പൊന്നാനിയിലെ കഞ്ചാവ് വിതരണക്കാരനായ ഹംസയെ പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരവേ ബഹുമാനപ്പെട്ട തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി യുടെ  സ്പെഷ്യൽ കൊമ്പിങ്ങിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥന്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പി ബാലകൃഷ്ണൻ നേതൃത്വത്തിൽ തെണ്ടി ഹംസ ഉൾപ്പടെയുള്ള കഞ്ചാവ് വിതരണക്കാരെ പൊന്നാനി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ ,പ്രശാന്ത് കുമാർ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ മധു ചന്ദ്രൻ എന്നിവർ ചേർന്ന് രഹസ്യമായി നിരീക്ഷിച്ച് വരവേ രാത്രി 11 മണിയോടെ ഹംസയും മറ്റൊരാളും ചമ്രവട്ടം ജങ്ഷനിലെ   കുറ്റിക്കാട്ടിലൂടെ ഒരു കറുത്ത ബാഗുമായി ആളൊഴിഞ്ഞ ഭാഗത്തേക്ക് പോകുന്നത് കണ്ട് പോലിസ് സംഘം  പിന്തുടർന്നതിൽ ചമ്രവട്ടം ജംഗ്ഷനിൽ കാട് മൂടിയ പറമ്പിലെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഓടിട്ട വീടിൻ്റെ അകത്തേക്ക് പോകുന്നത് കണ്ട് പിന്നാലെ എത്തിയ പോലിസിനെ കണ്ട് ഹംസയും കൂട്ടാളിയും  ബാഗ് വീടിനകത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ഹംസയെ ചമ്രവട്ടം ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും തുടർന്ന് ഹംസയുടെ പൊന്നാനി അങ്ങാടിയിലെ വാടക വീട്ടിലും പോലിസ് രാത്രിയിൽ മുഴുവൻ  അന്വേഷിച്ചങ്കിലും  ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു.തുടർന്ന് ഹംസയുടെ വീട് മഫ്തിയിൽ പോലീസ്  നിരീക്ഷണത്തിൽ ആക്കി പോലീസ് കാത്ത് നിന്നെങ്കിലും രാത്രിയിൽ ഹംസ വീട്ടിൽ വരാതെ മറ്റെവിടെയോ ഒളിവിൽ കഴിയുകയായിരുന്നു.പോലീസ് അന്വേഷിക്കുന്നത് മനസ്സിൽ ആക്കി നാട്ടിൽ നിന്നും മുങ്ങുന്നതിനായി  ആവശ്യമായ  വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കുന്നതിനായി രാവിലെ ഓട്ടോയിൽ വീട്ടിൽ എത്തിയ ഹംസയെ വീടിനു സമീപത്ത് നിന്ന് പൊന്നാനി പോലിസ് പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിൽ താൻ ഇന്നലെ തവനൂർ സെൻട്രൽ ജയിലിൽ എത്തി കഞ്ചാവ് കേസിൽ പിടിയിൽ ആയ ബാതിഷയെ കണ്ടതായും പോലിസിൻ്റെ കർശന പരിശോധന നടക്കുന്നതിനാൽ ബാതിഷ നിർദേശിച്ചതനുസരിച്ച് രഹസ്യ കേന്ദ്രത്തിൽ ബാതിഷ സൂക്ഷിച്ച  5 കിലോ  കഞ്ചാവ് അടങ്ങിയ ബാഗ് മറ്റൊരു രഹസ്യ കേന്ദ്രതിലേക്ക് മാറ്റുന്നതിനായി ശ്രമിക്കുകയായിരുന്നു എന്ന് ഹംസ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  പൊന്നാനി  സബ് ഇൻസ്പെക്ടർ . ആർ. യൂ.അരുൺ , സീനിയർ സിവിൽ പോലീസ് ഓഫീസർമരായ സജുകുമാർ,നാസർ ,പ്രശാന്ത് കുമാർ എസ്, സിപിഓ മഹേഷ് മോഹൻ ,  പ്രാബാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്.പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,പൊന്നാനി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ എന്നിവരുടെ നേതൃത്വത്തിൽ കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന ലഹരി നിർമാർജ്ജന യജ്ഞതിൻ്റെ ഭാഗമായി പൊന്നാനിയിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരെ അഴിക്കുള്ളിലാക്കാൻ പോലിസിന് സാധിച്ചു. ഇനിയും ലഹരി വിൽപന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ   9645094544 എന്ന വാട്സ്ആപ്പ്      നമ്പറിൽ അറിയിക്കണം എന്ന് ഇവർ അറിയിച്ചു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഹംസയെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments