ഭരണഭാഷയും സാമൂഹ്യനീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് 'ഭരണഭാഷയും സാമൂഹ്യ നീതിയും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല സാമൂഹ്യ നീതി ഓഫീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല, മുഖം ഗ്ലോബല്‍ മാഗസിന്‍ എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മലയാളം സര്‍വ്വകലാശാലയില്‍ നടന്ന പരിപാടി തിരൂര്‍ സബ് കളക്ടര്‍ ദിലീപ് പി കൈനിക്കര ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി. എഡിറ്ററുമായ ഐ.ആര്‍ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, എഴുത്തുകാരായ കെ.പി രാമനുണ്ണി, ജോസഫ് നമ്പിമഠം, ബി. ഹരികുമാര്‍, അനില്‍ പെണ്ണുക്കര, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ . കെ. ബാബുരാജന്‍, ഡോ. എം.ജി മല്ലിക എന്നിവര്‍ സംസാരിച്ചു. ലക്ഷ്മി മോഹന്‍ കവിതാലാപനം നടത്തി.
0 Comments