സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ പൊന്നാനി പോലീസ് പിടിയിൽ
സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷ പോസ്റ്ററുകൾ ,മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞ് പോസ്റ്റ് ഇടുകയും ചെയ്ത ആളെ അണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തതത്.
"ഹരിദാസൻ എടപ്പാൾ" എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വർഗീയ വിദ്വേഷം പരത്തുന്ന പോസ്റ്ററുകളും വീഡിയോകളും പോസ്റ്റ് ചെയ്ത എടപ്പാൾ തട്ടാൻപടി കൊണ്ടരപ്പറമ്പത് പ്രഭാകരൻ നായരുടെ മകൻ 57 വയസ്സുള്ള ഹരിദാസിനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു. ഫോണുകൾ കേസിൻ്റെ തെളിവിലേക്കായി പോലീസ് പിടിച്ചെടുത്തു. പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്,എസ്.ഐ അരുൺ R.U, എ.എസ്.ഐ. സതി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ് നാസർ ,പ്രശാന്ത് കുമാർ ,അരുൺ ദേവ്.എന്നിവരടങ്ങിയ മലപ്പുറം ജില്ലാ പോലീസ് മേധാവി യുടെ സോഷ്യൽ മീഡിയ പെട്രോളിങ് ടീം കണ്ടെത്തി നൽകിയ വിവരങ്ങളിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ . വിശ്വനാഥിന്റെ നിർദേശത്തെ തുടർന്നാണ് ഫേസ്ബുക്ക് അക്കൗണ്ടിൻ്റെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments