എസ് എസ് എസ് എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS) സഹവാസ ക്യാമ്പ് ഒപ്പം 2024 ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി സരസ്വതി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത് അധ്യക്ഷനായി. ക്യാമ്പ് നയിക്കുന്ന സജി ജേക്കബ് , S M C ചെയർമാൻ അജിത്ത് താഴത്തെൽ, M P T A പ്രസിഡന്റ് ഫൗസിയ ഫിറോസ്, കോഡിനേറ്റർ ജിനി ജോർജ് എന്നിവർ സംസാരിച്ചു. കുട്ടികളിൽ പരസ്പര സ്നേഹം, സാമൂഹ്യ സേവന മനോഭാവം, ദേശസ്നേഹം, പൗരബോധം, മൂല്യബോധം, സഹഭാവം,നേതൃഗുണം എന്നിവ ഉണ്ടാക്കിയെടുക്കുന്നതിൽ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിനുള്ള പങ്കിനെ കുറിച്ച് ഉദ്ഘാടകൻ വിശദീകരിച്ചു. തുടർന്ന് സേവനം, സഹജീവനം തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങൾ, അവതരണങ്ങൾ, കളികൾ ,പാട്ടുകൾ അവതരിപ്പിച്ചു. മാലിന്യ സംസ്കരണ സർവ്വേയും സംഘടിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments