Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കടലാമ സംരക്ഷണ പദ്ധതി നടപ്പാക്കാനൊരുങ്ങി പൊന്നാനി നഗരസഭ.


ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കടലാമ സംരക്ഷണ പദ്ധതി നടപ്പാക്കാനൊരുങ്ങി പൊന്നാനി നഗരസഭ.


ആവാസവ്യവസ്ഥയിലുണ്ടാകുന്ന പ്രതികൂലാ വസ്ഥകളിൽ വംശനാശഭീഷണി നേരിടുന്ന .ജീവി വർഗങ്ങളെ സംരക്ഷിക്കുന്നതിന് ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കടലാമകളുടെ മുട്ടകൾ കണ്ടെടുത്ത് സുരക്ഷിതമായി സംരക്ഷിക്കുകയും പ്രത്യേക സുരക്ഷാ കൂടൊരുക്കി, വിരിയിച്ചെടുക്കുന്ന കടലാമ കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിൽ നിക്ഷേപിക്കുകയും ചെയ്യുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് പദ്ധതി.
ഇതിനായി കടലാമകളുടെ പ്രജനന കാലമായ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ പൊന്നാനി കടൽ തീരത്ത് എത്തുന്ന കടലാമകളെ നിരീക്ഷിക്കുന്നതിനും മുട്ടകൾ ശേഖരിക്കുന്നതിനുമായി സന്നദ്ധ വളണ്ടിയർമാർ ,വാച്ചർമാർ എന്നിവരെ നിയോഗിക്കും.

അഴിമുഖത്തുള്ള കടൽതീരത്ത് സുരക്ഷ കൂടൊരുക്കി , മുട്ടകൾ വിരിയുന്നതു വരെ സംരക്ഷിക്കും.
നഗരസഭയോടൊപ്പം സോഷ്യൽ ഫോറസ്ട്രി, കോസ്റ്റൽ പോലീസ്, ജൈവ വൈവിധ്യ ബോർഡ് എന്നീ വകുപ്പുകളും ജന്തു ശാസ്ത്ര -പരിസ്ഥിതി പഠന വിഭാഗത്തിലുള്ള വിദ്യാർത്ഥികളും , പൊതുജനങ്ങളും സംയുക്തമായി സഹകരിച്ചു പ്രവർത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജൈവ വൈവിധ്യ സംരക്ഷണവുമായി ബസപ്പെട്ട യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
യോഗത്തിൽ നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല , സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റേഞ്ച് കൺസർവേറ്റർ സൈനുൽ ആബിദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാദ്,
നഗരസഭ സെക്രട്ടറി സജിറൂൺ, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ , കോസ്റ്റൽ പോലീസ് ഓഫീസർ നാരായണൻ , പരിസ്ഥിതി പ്രവർത്തകനും ശുചിത്വ മിഷൻ കോ-ഓർഡിനേറ്ററുമായ കെ.പി രാജൻ മാറഞ്ചേരി,കോസ്റ്റൽ വളണ്ടിയർ ബാബു എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments