ലൈഫ് ഗുണഭോക്താക്കളെ വഞ്ചിച്ചു: വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് സി പി ഐ എം ബഹുജനമാർച്ച്
ലൈഫ് ഗുണഭോക്താക്കളെ വഞ്ചിക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണസമിതിക്കെതിരെ സി.പി.എം. പ്രവർത്തകർ വെളിയങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി. പ്രകടനവുമായെത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പോലീസ് തടഞ്ഞു. ബഹുജനമാർച്ച് സി.പി.എം. പൊന്നാനി ഏരിയാ സെന്റർ അംഗം സുരേഷ് കാക്കനാത്ത് ഉദ്‌ഘാടനം ചെയ്‌തു. വെളിയങ്കോട് ലോക്കൽ സെക്രട്ടറി പി.എം. ആറ്റുണ്ണി തങ്ങൾ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ സുനിൽ കാരാട്ടേൽ, ഹുസൈൻ പാടത്തകായിൽ, എരമംഗലം ലോക്കൽ സെക്രട്ടറി പി. അജയൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റിയാസ് പഴഞ്ഞി, ടി. ഗിരിവാസൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments