സംഭാല്‍ വെടിവെപ്പ്: കലാപമാണ് ഭരണകൂട ലക്ഷ്യമെന്ന് പി.ഡി.പി.
ബാബരികള്‍ ആവര്‍ത്തിക്കുക വഴി രാജ്യത്ത് ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കാമെന്നും പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുക വഴി നാട്ടില്‍ കലാപങ്ങള്‍ സൃഷ്ടിക്കുക എന്നതുമാണ് യു.പി.ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെത്തന്നെ മുസ്ലിം പള്ളികളുടെ മേല്‍ തുടര്‍ച്ചയായി അവകാശ തര്‍ക്കങ്ങള്‍ ഉന്നയിച്ച് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അതിന് ഭരണകൂടം ഒത്താശ്ശ ചെയ്യുന്നത് കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ്. സംഭാലില്‍ ഷാഹി മസ്ജിദിലെ അവകാശതര്‍ക്കത്തില്‍ പ്രതിഷേധിച്ചവരില്‍ അഞ്ചു പേരെ പോലീസ് വെടിവെച്ച് കൊന്ന ഭരണകൂട ഫാസിസത്തിനെതിരെ പി.ഡി.പി. വെളിയങ്കോട് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി. സംസ്ഥാന കൗൺസിൽ അംഗം എം. മൊയ്തുണ്ണി ഹാജി, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments