Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആന എഴുന്നള്ളിപ്പ്; കർശന നിയന്ത്രണങ്ങൾക്ക് ശിപാർശയുമായി അമിക്കസ്ക്യൂറി റിപ്പോർട്ട്


ആന എഴുന്നള്ളിപ്പ്; കർശന നിയന്ത്രണങ്ങൾക്ക് ശിപാർശയുമായി അമിക്കസ്ക്യൂറി റിപ്പോർട്ട്

ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശിപാർശ ചെയ്ത് അമിക്കസ്ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാനാകൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുതെന്നും ശിപാർശ.

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകൾക്ക് സമീപത്ത് നിന്നും 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ട്.

ഒരു ദിവസം വാഹനങ്ങളിൽ 100 കിലോമീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോകാൻ പാടില്ല. പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങൽ എന്നിവ പാടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments