വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ജീവനക്കാരെ ഉടൻ നിയമിക്കണം -
പഞ്ചായത്ത് ഭരണ സമിതി .
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ പൊതു സ്ഥലമാറ്റത്തിലൂടെ രണ്ടര മാസത്തോളമായി ഒഴിവ് വന്ന ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു . ഒൻപത് തസ്തികളിലാണ് ജീവനക്കാരില്ലാത്തത് . ഇത് കാരണം ദൈനം ദിന പ്രവർത്തനങ്ങളടക്കം ജനങ്ങൾക്ക് നല്കേണ്ട സേവനങ്ങൾ സ്തംഭിച്ചിരിക്കുകയാണ് .
സെക്രട്ടറി , അക്കൗണ്ടൻ്റ് ,
മൂന്ന് സീനിയർ ക്ലാർക്ക് , ഒരു ജൂനിയർ ക്ലാർക്ക് , രണ്ട് ഓവർസിയർമാർ , ഒരു വി.ഇ ഒ . എന്നീ തസ്തികളിലാണ് ഒഴിഞ്ഞ് കിടക്കുന്നത് .
പകരം ജീവനക്കാരെ നിയമിക്കാത്തതിനാൽ കെട്ടിടങ്ങൾക്ക് നമ്പറിടൽ, നിർമ്മാണാനുമതി , പൊതു മരാമത്ത് പ്രവ്യത്തികളുടെ മേൽനോട്ടം ,
സമയബന്ധിതമായി ബില്ലുകൾ മാറി നൽകൽ , സിവിൽ റജിസ്ട്രേഷൻ , സാമൂഹ്യ ക്ഷേമ പെൻഷൻ അപേക്ഷകളിൾ തുടർ നടപടികൾ സ്വീകരിക്കൽ, തുടങ്ങി പൊതു ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ സേവനങ്ങൾ നല്കുന്നതിന് കടുത്ത പ്രയാസം നേരിടുന്നു .
ജീവനക്കാരുടെ അഭാവത്താൽ ഗ്രാമ പഞ്ചായത്തിൻ്റെ 2024 - 25 വാർഷിക പദ്ധതി ഉൾപ്പെടെയുള്ള പല വികസന പദ്ധതികളും സമയ ബന്ധിതമായി
പൂത്തീകരിക്കുന്നതിന് കഴിയുന്നില്ലന്നും ,കൂടാതെ
സർക്കാരിൻ്റെ പ്രാധാന പദ്ധതികളായ മാലിന്യ മുക്തം നവകേരളം , അതിദാരിദ്ര നിർമ്മാർജ്ജനം , തുടങ്ങിയവയുടെ തുടർ പ്രവർത്തനങ്ങളൾ സുഗമമായി നടത്താൻ സാധിക്കാത്ത സാഹചര്യമാണന്നും ഭരണസമിതി ചർച്ച ചെയ്ത് വിലയിരുത്തി . പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനും , പ്രതിസന്ധി പരിഹരിക്കുന്നതിനും അടിയന്തിരമായി ജീവനക്കാരെ നിയമിക്കണമെന്ന് വകുപ്പ് മേധാവികളോട് ഭരണ സമിതി ആവശ്യപ്പെട്ടു .
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സെയ്ത് പുഴക്കര , മജീദ് പാടിയോടത്ത് , റംസി റമീസ് , മെമ്പർമാരായ ഹുസ്സെൻ പാടത്ത കായിൽ , മുസ്തഫ മുക്രിയത്ത് , ഷരീഫ മുഹമ്മദ് , എന്നിവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments