വെളിയങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
തീരം തൊടാതെ തീരദേശ റോഡ് ഫണ്ട് മുഴുവൻ പാലക്കാട് ജില്ലയിലേക്ക്
വകമാറ്റിയതിൽ വെളിയങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
കേരള സർക്കാർ ഹാർബർ എഞ്ചിനീയറിങ് വകുപ്പു മുഖേന നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം ഈ വർഷം മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച ഫണ്ടിൽ അഞ്ചു കോടിയോളം രൂപ തീരദേശം ഇല്ലാത്ത പാലക്കാട് ജില്ലയിലേക്ക് . മലപ്പുറം ജില്ലയിലെ തീരദേശമണ്ഡലങ്ങളിലെ റോഡുകൾ പലതും പൂർണമായി തകർന്നു കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് തീരദേശത്തെയും മത്സ്യത്തൊഴിലാളികളെയും പാടെ അവഗണിച്ച് പാലക്കാട് ജില്ലയിലെ ഭരണപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്ക് അഞ്ചു കോടിയോളം രൂപ വക മാറ്റിയത്. മുനിസിപ്പൽ, കോർപ്പറേഷൻ ഏരിയയിൽ തീരദേശ വാർഡുകളിലും തീരദേശ പഞ്ചായത്തുകളിലും ഉൾനാടൻ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്കും മാത്രം ചെലവഴിക്കേണ്ട തുകയാണ് ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ നൽകിയ ശുപാർശ പ്രകാരം നിബന്ധനകളിൽ മാറ്റം വരുത്തിയ സർക്കാർ നടപടി മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് യോഗം വിലയിരുത്തി തീരദേശ മേഖലക്ക് അർഹതപ്പെട്ട ഫണ്ട് തിരികെ കൊണ്ടുവരണമെന്നും പ്രസ്തുത ഫണ്ട് ജൽ ജീവനുവേണ്ടി പൊളിച്ചിട്ടുള്ള റോഡുകൾ പുനർമിക്കാൻ ഉപയോഗപ്പെടുത്തണമെന്നും മേഖലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു
യൂസഫ് ഷാജി അധ്യക്ഷത വഹിച്ചു
ടിപി കേരളീയൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു, സിദ്ദിഖ് വി കെ,
മുജീബ് എ. കെ,മുനീർ എ. കെ, റിയാസ് ഗ്രാമം,ഫൈസൽ കണക്കോട്ട്, ബഷീർ കാരാടി,ഗഫൂർ ഗ്രാമം,രവീന്ദ്രൻ ടി വി, ഷൈലോക്ക് പിവി, തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments