സോപാനം ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പരിയപ്പുറം ശാഖയിൽ *"തൗര്യത്രികം"* എന്ന പേരിൽ , വാദ്യം, ഗീതം, നൃത്തം എന്നിവയെ അടിസ്ഥാനമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സോപാനം ഡയറക്ട്ടറും അധ്യാപകനുമായ ശ്രീ സന്തോഷ് ആലംകോട്, മറ്റ് അധ്യാപകരായ ശ്രീ. മുരളി കണ്ടനകം, സുരേഷ് ആലംകോട്, സുധീഷ് ആലംകോട്, ഭാസ്കരൻ കണ്ടനകം എന്നിവരുടെ നേതൃത്വത്തിൽ വാദ്യപരിചയവും പ്രയോഗവും, നൃത്താധ്യാപിക ശ്രീമതി. സിനി ഷനോജിൻ്റെ നേതൃത്വത്തിൽ നൃത്തത്തിലെ താളവൈവിധ്യങ്ങളും അവതരണവും, കുമാരി. കലാമണ്ഡലം അമൃത രഘുവിൻ്റെ ഗാനാലാപനവും ശില്പശാലക്ക് മിഴിവേകി.
സോപാനത്തിലെ ഇടയ്ക്ക പഠിതാവ് കൂടിയായ ശ്രീമതി. അജിത ടീച്ചറുടെ മോട്ടിവേഷൻ ക്ലാസ്സ് യുവതലമുറയ്ക്ക് നൽകിയ പുതുവെളിച്ചമായി.
ചടങ്ങിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. നജീബ്, കുറുങ്ങാട്ട് മന വാസുദേവൻ നമ്പൂതിരി, ശ്രീ. ഭാസ്കരൻ പരിയപ്പുറം, അഡ്വ. രാജേഷ്, ശ്രീ. ആനക്കര മണികണ്ഠൻ, പരിയപ്പുറം ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീ. വിജയൻ പരിയപ്പുറം, പ്രസിഡൻ്റ് ശ്രീ. വിനോദ് പരിയപ്പുറം, ശശി പരിയപ്പുറം. സൂര്യ ശശിന്ദ്രൻ-എന്നിവർക്ക് പുറമെ പ്രമുഖ കലാ - സാംസ്കാരിക - സാമൂഹിക രംഗത്തുള്ളവരും പങ്കെടുത്തു. ചടങ്ങിൽ കേരള ക്ഷേത്രവധദ്യകലാ അക്കാദമിയുടെ വാദ്യോപാസന പുരസ്കാരം ലഭിച്ച ശ്രീ സന്തോഷ് അലംകോടിനെ പരിയപ്പുറം ക്ഷേത്ര ഭരണസമിതി ആദരിച്ചു.
ശില്പശാലയിൽ എല്ലാവർക്കും ജാതിമതപ്രയഭേദമന്യേ വാദ്യഅധ്യാപകരുടെ നിർദ്ദേശപ്രകാരം നൂറിലധികം ആളുകൾക്ക് വാദ്യോകരണങ്ങൾ പ്രയോഗിക്കാനവസരമായത് പരിപാടിയുടെ മാറ്റ് കൂട്ടി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments