Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയ്യപ്പ ഭക്തരുടെ ഇടത്താവളത്തിൽ സഹായവുമായി മുസ്ലിം ലീഗ്


അയ്യപ്പ ഭക്തരുടെ ഇടത്താവളത്തിൽ സഹായവുമായി മുസ്ലിം ലീഗ് 

 പൊന്നാനി: ശബരിമല ദർശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാതയിലുള്ള ഇടത്താവളത്തിലേക്ക് പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അരിയും ഭക്ഷ്യവസ്തുക്കളും നൽകി. ഒരുപാട് വർഷമായി കുറ്റിപ്പുറം മിനി പമ്പയിൽ പ്രവർത്തിച്ചിരുന്ന അയ്യപ്പഭക്തരുടെ ഇടത്താവളം ഇത്തവണ റോഡ് പണിമൂലം പ്രവർത്തിക്കുന്നില്ല. പകരം സംവിധാനങ്ങൾ ഒന്നും ഒരുങ്ങാത്തതിനാൽ ചമ്രവട്ടം ജംഗ്ഷനിൽ ദേശീയപാതയോരത്താണ് ഇത്തവണ ഇടത്താവളം പ്രവർത്തിക്കുന്നത്. 

ശബരിമല ദർശനത്തിന് പോകുന്ന ദീർഘ ദൂരത്തു നിന്നുള്ള അയ്യപ്പഭക്തർക്ക് ഒരുപാട് ഉപകാരപ്രദമാകുന്നതാണ് ഇടത്താവളം. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂരിന്റ നേതൃത്വത്തിലാണ് പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അരിയും ഭക്ഷ്യവസ്തുക്കളും കൈമാറിയത്. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി, ഷമീർ ഇടിയാട്ടയിൽ, വി വി ഹമീദ്, വി പി ഹസൻ, യു മുനീബ്, ടി കെ അബ്ദുൽ ഗഫൂർ, പി നിസാർ, അമാനുല്ല , സുരേഷ് പുന്നക്കൽ, അയ്യപ്പ ഭക്തരുടെ ഇടത്താവളം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments