എൻ എസ് എസ് കരുതും കരങ്ങൾ പ്രോഗാമിന് തുടക്കമായി
മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 'കരുതും കരങ്ങൾ' എന്ന പ്രോഗ്രാമിന്റെ ഭാഗമായി തവനൂർ വൃദ്ധസദനത്തിലേക്ക് ഫിനോയിൽ കൈമാറി. ഉൽപ്പന്ന നിർമ്മാണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫിനോയിൽ ആണ് കൈമാറിയത്. 'Second Innings Home' ലെ അന്തേവാസികളോടൊത്ത് പാട്ടുപാടിയും നൃത്തം ചെയ്തും കഥകൾ പറഞ്ഞും മധുര നാരങ്ങകൾ നൽകിയുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. പ്രോഗ്രാം ഓഫീസർ ഡോ. നിഷ ടി എ, അധ്യാപകരായ ജ്യോതി എസ്, ലിജിത ടി, വളണ്ടിയർ ലീഡർമാരായ അർച്ചന രമേഷ്, ജുനൈദ് പി , ദിയ കെ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments