Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - സി.പി.എം സമരം രാഷ്ട്രീയ പ്രേരിതം: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്



‌വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - സി.പി.എം സമരം രാഷ്ട്രീയ പ്രേരിതം 


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ സി പി എം നടത്തിയ സമരം വസ്തുതാപരമല്ലന്നും , രാഷ്ട്രീയ പ്രേരിതമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് കല്ലാട്ടേൽ ഷംസു പറഞ്ഞു . 
ഗ്രാമപഞ്ചായത്തിൽ ലൈഫ് 2020 പദ്ധതിയിലെ ഗുണഭോകതാക്കളുടെ പട്ടികയിൽ ആകെ അർഹരായ 448 ഗുണഭോക്താക്കളാണ് ഉള്ളത് . പ്രസ്തുത ഗുണഭോക്താക്കളിൽ 417 പേരും നിർവ്വഹണ
ഉദ്യോഗസ്ഥൻ മുമ്പാകെ കരാറിൽ ഏർപ്പെട്ടിട്ടുള്ളതുമാണ് . 31 ഗുണഭോക്താക്കൾ മതിയായ രേഖകൾ ലഭ്യമാക്കുന്ന മുറക്ക് കരാർ വെപ്പിക്കുന്നതുമാണ് . 

വീട് നിർമ്മാണം പൂർത്തീകരിച്ച 71 ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുള്ളതുമാണ് . കൂടാതെ ആദ്യ ഗഡു ധനസഹായം 207 ഗുണഭോക്താക്കൾക്കും , പ്രസ്തുത ഗുണഭോക്താക്കളിൽ നിർമ്മാണ പ്രവൃത്തിക്ക് അനുസൃതമായി 107 ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡു ധനസഹയവും , 100 പേർക്ക് മൂന്നാം ഗഡു ധനസഹായം നല്കിയിട്ടുള്ളതുമാണ് . നാളിതുവരെയായി ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിനായി 4 കോടി 25 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമാണ് .

ലൈഫ് 2020 ഭവന പദ്ധതിക്കായി സർക്കാർ ഗ്രാമ പഞ്ചായത്തിന് വകയിരുത്തിയ ഹഡ്കോ ലോൺ വകയിൽ ഇനിയും 1 കോടി 21 ലക്ഷം രൂപയും സംസ്ഥാന വിഹിത ഇനത്തിൻ 33 ലക്ഷം രൂപയും പഞ്ചായത്തിന് ഇനിയും ലഭ്യമാവാനുണ്ട് . ലൈഫ് പദ്ധതിക്കായി 2024 - 25 വാർഷിക പദ്ധതിയിൽ 1 കോടി രൂപ വകയിരുത്തിയിട്ടുള്ളതുമാണ് . വാർഷിക പദ്ധതി ഇനത്തിലുള്ള വികസന ഫണ്ടിൻ്റെ രണ്ടും , മൂന്നും ഗഡുകൾ ഇനിയും സർക്കാറിൽ നിന്ന് ലഭ്യമായിട്ടില്ല . ഫണ്ട് ലഭ്യമാകുന്ന മുറക്ക് ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ മുഴുവൻ ഗുണഭോക്തക്കൾക്കും ധനസഹായം നല്കാൻ കഴിയുന്നതാണ് .
യഥാർത്ഥ വസ്തുതകൾ ഇതായിയിരിക്കെ സമരം രാഷ്ട്രീയ പ്രേരിതവും വസ്തുതാപരമല്ലാത്തതാണന്നും , ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചവർക്ക് അത് തെളിയിക്കേണ്ട ബാധ്യത കൂടി ഉണ്ടന്നും പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു പറഞ്ഞു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments