കടവനാടിന്റെ അഭിമാനതാരമായി മുഹമ്മദ് ബാസിത്തലി
മത്സരിച്ച രണ്ട് ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കര സ്ഥമാക്കി മുഹമ്മദ് ബാസിത്തലി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് സബ് ജൂനി യർ വിഭാഗത്തിൽ ലോങ്ങ് ജംബിൽ ഗോൾഡ് മെഡലും 100 മീ റ്റർ ഓട്ടത്തിൽ വെള്ളിമെഡലും നേടിയത്. ബാസിത്തലി ഇനി കേരള ടീമിനൊപ്പം ദേശീയ ചാന്യൻഷിപ്പിൽ മാറ്റുരക്കും. കടവനാട് ഗവ. ഫിഷറീസ് യുപി സ്കൂളിലെ ആറാംതരം വിദ്യാർഥിയാണ്. രണ്ടാഴ്ചമുമ്പ് ഭിന്നശേഷി വിഭാഗത്തിൽ നടന്ന സംസ്ഥാന കായിക മത്സരത്തിൽ സ്റ്റാൻഡിങ് ബ്രോഡ് ജംബിങ്ങിൽ വെങ്കലം സ്വന്തമാക്കിയിരുന്നു. വെളിയങ്കോട് ഉമരി സ്കൂളിലെ കായിക പരിശീലകനായ മുഹമദ് അനസിന്റെ കീഴിൽ പൊന്നാനി എംഇഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിശീ ലനം. പൊന്നാനി നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ കടവനാട് മുഹമ്മദ് ഷമിൻന്റെയും ജംഷീറയുടെയും മകനാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments