പൊന്നാനി ഉപജില്ലാ കലോത്സവം
പന്തൽ കാൽ നാട്ടൽ കർമ്മം നിർവ്വഹിച്ചു.
നവംബർ 11 മുതൽ 14 വരെ എ വി ഹയർ സെക്കണ്ടറി സ്കൂളിലും, ന്യൂ എൽ പി സ്കൂളിലുമായി നടക്കുന്ന പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടൽ കർമ്മം പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ.കെ.യും സംയുക്തമായി നിർവഹിച്ചു.
സ്റ്റേജ് പന്തൽ കമ്മറ്റി ചെയർമാൻ ഫൈസൽ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു, കൺവീനർ പി സക്കീർ വെളിയങ്കോട് സ്വാഗതം പറഞ്ഞു അയ്യായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കുന്ന കലാ മാമാങ്കത്തിന് പ്രധാന വേദികളുൾപെടെ 23 വേദികളാണ് സജ്ജീകരിക്കുന്നത്. സ്റ്റേജ് പന്തൽ കമ്മറ്റി വൈസ് ചെയർമാൻമാരായ ശബീർ ബിയ്യം, ഇ.പി.എ.ലത്തീഫ് , ജനറൽ കൺവീനർ സുരേഷ് ബാബു .പി,കൺവീനർമാരായ ടി.എ.ഡേവിഡ്,റുബീന, പി.വി.അയ്യൂബ്, കെ.കൃഷ്ണകുമാർ ആശംസകളർപ്പിച്ചു. പി .ടി .എ .ഭാരവാഹികളായ ഗണേശൻ . സി പി.സക്കീർ ,മാനേജ്മെൻറ് അസോഷിയേഷൻ പ്രതിനിധി സുരേഷ് കാരാട്ട്, അധ്യാപക സംഘടനാ നേതാക്കളായ ശ്രീകാന്ത്, കരീമുള്ള, ഡിറ്റോ ഡെന്നി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments