വിസ്ഡം എജുക്കേഷൻ ബോർഡ് സർഗ്ഗവസന്തം സംഘടിപ്പിച്ചു
വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ പൊന്നാനി കോംപ്ലക്സ് തല സർഗ്ഗവസന്തം പെരുമ്പടപ്പ് അൽ ഇഹ്സാൻ മദ്രസ ഓവറോൾ ചാമ്പ്യന്മാരായി. മാറഞ്ചേരി സ്കൂൾ ഓഫ് ഖുർആൻ ക്യാമ്പസിൽ
കാലത്ത് 8:00 മണിക്ക് ആരംഭിച്ച മത്സരങ്ങളിൽ അഞ്ചു വേദികളിലായി 300 ഓളം പ്രതിഭകൾ മാറ്റുരച്ചു.
പെരുമ്പടപ്പ് അൽ ഇഹ്സാൻ മദ്രസ ഒന്നാം സ്ഥാനവും പൊന്നാനി സൗത്ത് സലഫി മദ്രസ രണ്ടാം സ്ഥാനവും പനമ്പാട് വെസ്റ്റ് മദ്രസ തുൽ ഹുദാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയുക്കയും അനുമോദന പ്രസംഗം നിർവഹിച്ചു. കൺവീനർ അനീഷ് സബാഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റാഫി സലാഹി, റാഷിദ് അൻസാരി എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments