പൊന്നാനി റെയ്ഞ്ച് എസ് ബി എസ് കലോത്സവ് സമാപിച്ചു
മൂന്ന് ദിവസങ്ങളിലായി നടന്ന പൊന്നാനി റെയ്ഞ്ച് എസ്.ബി.എസ് കലോത്സവ് സമാപിച്ചു. 4 വേദികളിലായി 6 വിഭാഗങ്ങളിലായി ഇരുന്നൂറ്റി അമ്പതിൽപരം വിദ്യാർത്ഥികൾ പതിനാല് മദ്റസങ്ങളിൽ നിന്നായി മാറ്റുരച്ച എസ് ബി എസ് കലോത്സവിൽ 211 പോയൻ്റോടെ മുഹമ്മദുൽ അമീൻ മദ്റസ ചന്തപ്പടി ചാമ്പ്യമാരായി
129 പോയൻ്റോടെ ദാറുൽ ഹികമം മദ്റസ എരിക്കാം പാടം രണ്ടാം സ്ഥാനവും 111 പോയൻ്റോടെ മദ്റസത്തുൽ ഹുസൈനിയ്യ കിൽക്കട്ട ജാറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവ് ചെയർമാൻ ഇദ്‌രീസ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ കലോത്സവ് കൺവീനർ ഉസ്മാൻ കാമിൽ സഖാഫി സ്വഗതം പറഞ്ഞു. റെയ്ഞ്ച് പ്രസിഡൻ്റ് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജനറൽ സെക്രട്ടറി അലി അഷ്ക്കർ മുസ്ലിയാർ കലോത്സവ് ഫലം പ്രഖ്യാപിച്ചു. കോഡിനേറ്റൻ റഫീഖ് ഫാളിലി, കാസിം സഖാഫി,ഹമീദ് സുഹ് രി , സൈനുദ്ധീൻ സഖാഫി , യൂസ്ഫ്സഖാഫി, അലി സഅദി , സൈനുദ്ധീൻ മുസ്ലിയാർ, ശിഹാബുദ്ധീൻ അഹ്സനി, സലീം അഹ്സനി, ഫുളൈൽ ഫാളിലി, ഹംസത്ത് മുസ്ലിയാർ,ഹബീബുള്ള ബാഖവി,അനസ് അംജദി, നൗഫൽഅഹ്സനി തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments