സാമൂഹ്യ നീതി വകുപ്പിന്റെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി അവാർഡിൽ പെരുമ്പടപ്പിന് ഒന്നാം സ്ഥാനം.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതികൾ നടപ്പാക്കി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
കുട്ടികളിലെ വൈകല്യം വളരെ നേരത്തെ കണ്ടെത്താനുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ മാറഞ്ചേരി പരിചകത്തു സ്ഥാപിച്ചതിലൂടെ ശിശുക്കൾ മുതലുള്ളവർക്ക് ഒക്കുപെഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി , സ്പീച് തെറാപ്പി , മുതിർന്ന കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലിംഗ് , അടക്കമുള്ള ബ്രിഹത്തായ ചികിത്സ സൗകര്യങ്ങൾ ഒരുക്കി .
ബ്ലോക്കിന്റെ സ്‌പെഷൽ സ്കൂൾ ആയ സ്‌പെക്ട്രം സ്കൂളിന് ഏറ്റവും ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുവാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കി .
മുതിർന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനവും , അവിടെ തന്നെ ഡീറ്റെർജന്റ് നിർമ്മാണ യൂണിറ്റ്, ബാൻഡ് വാദ്യ പരിശീലനം - ബാൻഡ് വാദ്യ യൂണിറ്റ് , കര കൗശലഉൽപ്പന്ന നിർമ്മാണ യൂണിറ്റ് ,സെൻസറിയൂണിറ്റ് , കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം -സ്കൂളിൽ തന്നെ അവർക്കായി മാറ്റ് നിർമ്മാണ യൂണിറ്റ് ,സ്കൂളിലെ കുട്ടികൾക്ക് ഫിസിയോ തെറാപ്പി , സ്പീച് തെറാപ്പി , സൈക്കോളജികൾ കൗൺസിലിംഗ് , ശീതീകരിച്ച ക്ലാസ് മുറികൾ , അഗ്രോ തെറാപ്പിയുടെ ഭാഗമായി കൃഷി പരിശീലനം - ചെണ്ടുമല്ലി കൃഷി, പച്ചക്കറി കൃഷി വാഴ കൃഷി എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പാക്കൽ , സ്കൂളിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങി സ്കൂളിനാവശ്യമായ അധ്യാപകർ, ആയമാർ , മറ്റു സ്റ്റാഫുകൾ എന്നിവരെ ആവശ്യാനുസരണം നിയമിച്ചു മുന്നോട്ട് പോകുന്നു . ഇവിടത്തെ സംരംഭക പദ്ധതിയിൽ നിന്നുള്ള വരുമാനം അതാത് കുട്ടികൾക്ക് നൽകി അവരുടെകുടുംബങ്ങളുടെ ശരാശരി വരുമാനത്തിൽ വർധനവുണ്ടാക്കുവാനും കഴിഞ്ഞു. സ്‌പെക്ട്രം സ്കൂൾ സ്പോർട്സ് ഫെസ്റ്റിലും , ആർട്സ് ഫെസ്റ്റിവലിലും ജില്ലയിലെ മികച്ച സ്കൂൾ ആയി മാറി .
വിവിധ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സ്കൂളിൽ ഉപയോഗിക്കുവാൻ വീൽ ചെയറുകൾ നൽകി അവരുടെ സ്കൂളിന് അകത്തുള്ള യാത്ര സുഗമമാക്കി.
ഭിന്ന ശേഷി കുട്ടികൾക്ക് ഇന്റഗ്രേറ്റഡ് മെന്റൽ ഹെൽത് പ്രോഗ്രാം നടപ്പാക്കി .
ഭിന്നശേഷി കലോത്സവം ജില്ലയിൽമികച്ചരീതിയിൽ നടപ്പിലാക്കി .
മേഖലയിലെ എല്ലാകുട്ടികൾക്കും സ്കോർഷിപ്പ് ലഭിക്കുന്നതിനായി പദ്ധതി വച്ച് നടപ്പാക്കി .
ഈ മേഖലയിൽ നിർബന്ധിതമായി വകയിരുത്തേണ്ട തുകയുടെ അഞ്ചിരട്ടി യാണ് ബ്ലോക്ക് പഞ്ചായത്ത് വിവിധ ക്ഷേമ പദ്ധതികളിലൂടെ മേഖലയിൽ നടപ്പാക്കിയത് .
ഭരണ സമിതിയുടെ ഉൽക്കഴ്ചയോടെ യുള്ള പദ്ധതികളും , അവ കൃത്യതയോടെ നടപ്പാക്കിയ CDPO, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്‌പെക്ട്രം സ്കൂൾ അധ്യാപകർ എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനമാണ് അവാർഡിലേക്ക് ബ്ലോക്കിനെ എത്തിച്ചതെന്നും ബ്ലോക്ക് പ്രസിഡന്റ് adv ഇ സിന്ധു അറിയിച്ചു , കൂടെ നിന്ന എല്ലാവരോടും പ്രസിഡന്റ് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments