വെളിയങ്കോട് നിർത്തിയിട്ട ലോറിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം: രണ്ടുപേർ പിടിയിൽ
വെളിയങ്കോട് അങ്ങാടിയിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ ഡ്രൈവർ സഞ്ജയ് ഉറങ്ങിക്കിടക്കവെ രാവിലെ 6 മണിയോടെ നിർത്തിയിട്ട ലോറിയിൽ നിന്നും ഗ്ലാസ്സിനുള്ളിലൂടെ കയ്യിട്ട് മൊബൈൽ ഫോണും പണവും മോഷ്ടിച്ചു കടന്ന് കളഞ്ഞ 2 പ്രതികളെ പൊന്നാനി പോലിസ് പിടികൂടി. പൊന്നാനി മുല്ല റോഡിൽ താമസിക്കുന്ന കപ്പൂരിൻ്റെ ഫൈസലിൻ്റെ മകൻ അൻസാർ എന്ന മങ്കാത്ത അൻസാർ 30 വയസ്സ് രണ്ടാം പ്രതി മുല്ലറോഡിൽ കൂരാറ്റൻ്റെ സിദ്ധീക്ക് മകൻ സനീർ എന്ന "തരികിട" സനീറിനെയുമാണ് 35 വയസ്സ് എന്നിവരെയാണ് പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അരുൺ . ആർ .യു, രാജേഷ് . കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജു കുമാർ, നാസർ, പ്രശാന്ത് കുമാർ .എസ്. എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിരവധി സിസിടിവികൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments