Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മികച്ച വായനക്കാർക്കുള്ള പുരസ്ക്കാരം സമർപ്പിച്ചു


മികച്ച വായനക്കാർക്കുള്ള പുരസ്ക്കാരം സമർപ്പിച്ചു 

ഐഷ കുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ മികച്ച വായനക്കാർക്കുള്ള ബെസ്റ്റ് റീഡർ 2024 പുരസ്കാരങ്ങൾ സമർപ്പിച്ചു. എൻ എസ്എസ് എംടിഎം യൂണിറ്റും എംടിഎം കോളേജ് ലൈബ്രറിയും സംയുക്തമായി നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ ഉദ്‌ഘാടനം ചെയ്‌തു. വായനക്കാർക്ക് പുരസ്ക്കാരം നൽകുന്ന എന്നത് മാതൃകാപരമായ കാര്യമാണ് എന്നും പൊതുവായന ശാലകളുടെ ഇടപെടൽ ഏറ്റവും ആവശ്യമായി വരുന്ന കാലഘട്ടമാണ് ഇതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി അധ്യക്ഷനായിരുന്നു. സഈദ് പുഴക്കര (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വെളിയങ്കോട്) റസ്ലലത്ത് സക്കീർ (വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് അംഗം), ബേബി (മുൻ പ്രിൻസിപ്പൽ എം.ഇ.എസ് കോളേജ് പൊന്നാനി) അഫ്സൽ മോൻ (കോളേജ് യൂണിയൻ ചെയർമാൻ) എ.ടി അലി, കരീം മാറഞ്ചേരി, ആദിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി മുഹമ്മദ് സിനാൻ (+1 എം ഐ എച്ച് എസ് എസ് പൊന്നാനി), മുഹമ്മദ് അഫ്നാസ് (IX th എം ഇ എസ് എച്ച് എസ് എസ് പൊന്നാനി) , താരിഖ് റംസാൻ (IX th എം ഇ എസ് എച്ച് എസ് എസ് പൊന്നാനി) , ഹാമിസ് ഹംസ പിവി (വിജയ മാതാ ഇംഗ്ലീഷ് സ്‌കൂൾ പൊന്നാനി) , ശിഹാബുദ്ധീൻ വെളിയങ്കോട് എന്നിവർ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ലൈബ്രെറിൻ ഫൈസൽ ബാവ സ്വാഗതവും എൻ എസ്എസ് യൂണിറ്റ് സെക്രട്ടറി റഹീഷ നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments