പൊന്നാനി നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം അശാസ്ത്രീയം - കോൺഗ്രസ്സ് .
പൊന്നാനി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം അശാസ്ത്രീയവും , മാർഗ്ഗ നിർദ്ദേശങ്ങൾ മറികടന്നുമാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ്സ് ഡീലിമിൻ്റേഷൻ കമ്മിറ്റി ആരോപിച്ചു .
ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി കൊണ്ട് സി.പി.എം . ൻ്റെ നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനത്തിൻ്റെ കരട് വിജ്ഞാപനം ഇറക്കിയിട്ടുളത് . ഭൂമിശാസ്ത്രപരമായ അതിരുകൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട് .
സി. പി. എമ്മിന് സ്വാധീനമുള്ള വ അതേപടി നിലനിർത്തി കൊണ്ടു , അല്ലാത്ത വാർഡുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത് . ഇതിനായി കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം മുഖേന നേരെത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട് . ഇത്തരം നീക്കങ്ങൾക്കെതിരെ
യു.ഡി.എഫ് മായി കൂടിയാലോചിച്ച് ജനകീയമായും നിയപരമായുമുള്ള പോരാട്ടം നടത്തുമെന്നും , ബന്ധപ്പെട്ട സമിതി മുമ്പാകെ ആക്ഷേപങ്ങൾ നല്കുമെന്നും യോഗം അറിയിച്ചു .
യു .ഡി. എഫ് . ജില്ലാ ചെയർമാൻ
പി.ടി. അജയ് മോഹൻ യോഗം ഉദ്ഘാടനം ചെയ്തു . പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ്സ് ഡീലിമിറ്റേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ: ജോസഫ് അധ്യക്ഷത വഹിച്ചു . കൺവീനർ കല്ലാട്ടേൽ ഷംസു , അംഗങ്ങളായ അഡ്വ സിദ്ദിഖ് പന്താവൂർ , ടി.കെ. അശറഫ് , മുസ്തഫ വടമുക്ക് , പി.ടി. ഖാദർ , കെ. എം . അനന്തകൃഷ്ണൻ , അഡ്വ : അബ്ദുൾ ജബ്ബാർ , സുരേഷ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments