കൊപ്ര മോഷണം മൂന്നുപേർ പൊന്നാനി പോലീസിന്റെ പിടിയിൽ
പൊന്നാനി മുനിസിപ്പാലിറ്റി ജീവനക്കാരനായ കർമ റോഡിൽ താമസിക്കുന്ന നിഖിൽ എന്നയാളുടെ വീട്ടിൽ നിന്ന് പല തവണകളായി രാത്രിയിലും പകലുമായി 10 ചാക്കുകളിൽ ആയി കെട്ടിവെച്ച കൊപ്ര ആണ് ബൈക്കിൽ എത്തി മോഷ്ടാക്കൾ കൊണ്ട് പോയത്.പരാതിയിൽ കേസെടുത്തു അന്വേഷണം നടത്തിയ പോലീസ് . നിരവധി സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.വെളിയങ്കോട് സ്വദേശി കറുപ്പം വീട്ടിൽ പള്ളിതാഴത്ത് ഉമ്മർ നബീൽ 22 വയസ്സ് പുതു പൊന്നാനി ചെങ്കോട്ട ഹസ്സൻകുട്ടി മകൻ അഫ്സൽ 19 വയസ്സ് പൊന്നാനി ഹാർബറിൽ പാർപ്പിട സമുച്ചയത്തിൽ താമസിക്കുന്ന കിഴക്കെതിൽ അയ്യൂബ് മകൻ അസ്‌ലം 19 വയസ്സ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എസ്ഐ . ആർ .യു.അരുൺ, ടി . വിനോദ്. എ എസ്ഐ , മധുസൂദനൻ, സനോജ് വലിയ വീട്ടിൽ , സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ നാസർ , പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് പ്രതികളെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തത്.പ്രതികളെ പൊന്നാനി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments