പുറങ് കുണ്ടുകടവ് സെന്ററിൽ അലോപ്പതി ഹെൽത്ത് സെന്റർ സ്ഥാപിക്കുക: എസ്. ഡി. പി ഐ
പുറങ് കുണ്ടുകടവ് സെന്ററിൽ പ്രാഥമിക അലോപ്പതി ഹെൽത്ത് സെന്റർ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണകൂടം ഇടപെടണമെന്ന് SDPI പഞ്ചായത്ത് സെക്രട്ടറി അസ്‌ലം പുറങ് ആവിശ്യപ്പെട്ടു.പഞ്ചായത്തിലെ 01,16,17,18,19 വാർഡുകളിലെ ദൈനംദിന ആവിശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഒരു പ്രദേശമാണ് കുണ്ടുകടവ് സെന്റർ, ഇവിടെ കാലങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന ആവിശ്യമാണ് പുറങ് കുണ്ടുകടവ് കേന്ദ്രീകരിച്ചു അലോപ്പതി പ്രാഥമിക ചികിത്സാ കേന്ദ്രം വേണമെന്നുള്ളത്, മുകളിൽ സൂചിപ്പിച്ച വാർഡുകളിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ ആശ്രയിക്കുന്നത് മാറഞ്ചേരി,പരിച്ചികം ഹെൽത്ത് സെന്ററിനെയാണ് അതുമല്ലെങ്കിൽ പൊന്നാനിയിലേക്ക് പോകണം ഇതിൽ കൂടുതലും പ്രയാസമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. കുണ്ടുകടവ് സെന്ററിൽ തന്നെ നേരെത്തെ ആയുർവേദ ഡിസ്‌പെൻസറിയുടെ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറിയതുകൊണ്ട് ഈ സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട്... അതുമല്ലെങ്കിൽ മാരാമുറ്റം ലക്ഷംവീട് കോളനിയിൽ ഇതിനുവേണ്ട സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ടെന്ന് വാർഡ് മെമ്പർ നിഷാദ് അബൂബക്കർ സാക്ഷ്യപെടുത്തുന്നു. അതിനാൽ ഈ ജനകീയ ആവിശ്യം മുന്നിറുത്തി വേണ്ട നടപടികൾ കൈകൊള്ളാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന് SDPI പഞ്ചായത്ത് യോഗം ആവിശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് ട്രെഷറർ ഷാഹിദ്, ജോയിൻ സെക്രട്ടറി നാസർ AK, കമ്മിറ്റി അംഗങ്ങളായ മജീദ് അത്താണി, ഉമ്മർ കോയ സംസാരിച്ചു. വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments