Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നീളെ തുഴഞ്ഞ ദൂരങ്ങൾ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തുഅഴിമതി കേന്ദ്രങ്ങൾക്ക് സമീപം ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണം. കെ. ഇ. എൻ


നീളെ തുഴഞ്ഞ ദൂരങ്ങൾ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു
അഴിമതി കേന്ദ്രങ്ങൾക്ക് സമീപം ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണം. കെ. ഇ. എൻ


പൊന്നാനി: മനുഷ്യരുടെ ആവശ്യങ്ങൾക്കുള്ള നിർണായകമായ തൊഴിൽ സ്ഥാപനങ്ങൾക്ക് സമീപം തൊഴിൽ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്ന ജനകീയ കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിൽ ജനപക്ഷത്ത് നിന്ന് കഠിനാധ്വാനം ചെയ്യുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉയർത്തിക്കാട്ടുകയും സാമൂഹ്യമായി അടയാളപ്പെടുത്തുകയും ചെയ്യണം. അഴിമതിക്കാരെയും കെടുകാര്യസ്ഥരുമായ ഉദ്യോഗസ്ഥരെയും നിരീക്ഷിച്ച് സമൂഹത്തിൽ തുറന്ന് കാട്ടുന്നതിന് ഈ ജനകീയ കൂട്ടായ്മകൾക്ക് കഴിയേണ്ടതുണ്ട്. മെഡിക്കൽ കോളേജ് അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് സമീപവും ജനപരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ജനപക്ഷത്തുള്ള ആരോഗ്യ പ്രവർത്തകരെ ഇതിൽ ഉൾപ്പെടുത്തണം. സാമൂഹ്യ വിരുദ്ധരായ ഡോക്ടർമാരെ തുറന്ന് കാണിക്കാൻ ഈ കേന്ദ്രങ്ങൾക്ക് കഴിയണമെന്നും കെ.ഇ എൻ പറഞ്ഞു.
ജനവിരുദ്ധമായ ഒരു ഉത്തരവ് ഒരിക്കൽ വന്ന് കഴിഞ്ഞാൽ അത് മാറ്റി കിട്ടാൻ വലിയ പ്രയാസമാണെന്ന് ഈ സർവ്വീസ് സ്റ്റോറി വിവിധ ഉദാഹരണങ്ങളിലൂടെ പറയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഓഫീസ് നടപടിക്രമങ്ങളാണ് ഇപ്പോഴും പല മേഖലയിലും നാം പിന്തുടരുന്നത്.
അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ നീളെ തുഴഞ്ഞ ദൂരങ്ങൾ എന്ന സർവ്വീസ് സ്റ്റേറി ജീവിതത്തിൻ്റെ മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. ഇത് വ്യാപകമായി ചർച്ച ചെയ്യണം. വിലയിരുത്തപ്പെടണം. അധികാരത്തിനെതിരെയുള്ള സ്വാതന്ത്ര്യത്തിനുള്ള പ്രതികരണങ്ങളാണ് ഇതിലെ അനുഭവക്കുറിപ്പുകൾ എന്നും കെ.ഇ.എൻ. പറഞ്ഞു.
റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയും എം ഇ..എസ്. പൊന്നാനി കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പ് പൊന്നാനി എം. ഇ. എസ്. കോളേജ് അങ്കണത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് സെക്രട്ടറിയും മുൻ പ്രിൻസിപ്പാളുമായ പ്രൊഫ. മുഹമ്മദ് സഗീർ ഖാദിരി പുസ്തകം ഏറ്റ് വാങ്ങി. അലുംനി പ്രസിഡൻ്റ് ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു .
"അഴിമതിയും സിവിൽ സർവ്വീസും എന്ന വിഷയത്തിൽ അജിത് കോളാടി മുഖ്യ പ്രഭാഷണം നടത്തി.
പ്രൊഫ. വി. കെ. ബേബി, ഒ.സി. സലാഹുദ്ധീൻ, ഫൈസൽ ബാഫഖി തങ്ങൾ, അടാട്ട് വാസുദേവൻ, ഷാജി കാളിയത്ത്, രുദ്രൻ വാരിയാത്ത്, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, കെ. വി. നദീർ , ടി. പി.ഒ മുജീബ് എന്നിവർ പ്രസംഗിച്ചു.
അലുംനി പ്രതിനിധി നാസിമുദ്ധീൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി മറുപടി പ്രസംഗം നിർവ്വഹിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments