Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്.


സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്.

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണവിലയില്‍ 30 രൂപയുടെ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 7040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.


ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments