ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ന്യൂ ഇയർ സമ്മാനം. പഠന പടവുകൾ 2k 25 തുടക്കമായി
മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലുള്ള കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ന്യൂയർ സമ്മാനമായ പഠന പടവുകൾ 2 K 25 ന് എരമംഗലം സ്കൂൾ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉൽഘടനം നിർവഹിച്ചികൊണ്ട് തുടക്കമായി. ചടങ്ങിന് വെളിയങ്കോട് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്തു പുഴക്കര അധ്യക്ഷത വഹിച്ചു . ബ്ലോക്ക് മെമ്പർ റംഷാദ്, മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയംകോട്, ഷാഫി മാസ്റ്റർ, എരമംഗലം എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രദീപ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഷാഹുൽ കെ പഴുന്നാന മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. വിദ്യാഭ്യാസ മേഖലകളിൽ നൂതന ആശയങ്ങളാൽ വ്യത്യസ്ത പരിപാടികൾക്ക് നേതൃത്വം നൽകിയ ഡിവിഷൻ മെമ്പറുടെ ന്യൂ ഇയർ സമ്മാനം വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെന്ന് രക്ഷിതാക്കളും പൊതുസമൂഹവും അഭിപ്രായപ്പെട്ടു നൗഫൽ മാസ്റ്റർ സ്വാഗതവും ഷിഫാ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments