പൊന്നാനി താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 308 പരാതികൾ
മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ്. കോളേജില്‍ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 308 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 165 പരാതികളും അദാലത്ത് ദിവസം 143 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 89 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്ത് വേദിയില്‍ വെച്ച് 32 പേര്‍ക്ക് എ.എ.വൈ, ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments