പാലപ്പെട്ടി കുണ്ടുചിറ പാലം അപ്പ്രോച്ച് റോഡ് നവീകരിക്കും
51 ലക്ഷം രൂപയുടെ ഭരണാനുമതി
ഏറെക്കാലമായി തകർന്നു കിടക്കുന്ന
പാലപ്പെട്ടി - കുണ്ടുച്ചിറ പാലത്തിന്റെ
അപ്രോച്ച് റോഡ് നവീകരണത്തിന് ഭരണാനുമതിയായി. പി നന്ദകുമാർ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വിഭാഗം
51 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. അപകടകരമായ രീതിയിൽ
കുണ്ടുച്ചിറ റോഡിൽ രൂപപ്പെട്ട കുഴികളും മണ്ണിടിച്ചിലും മൂലം പാലപ്പെട്ടിയിൽനിന്ന്
പുത്തൻപള്ളി പാറ വരെയുള്ള ഗതാഗതത്തിന് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പി നന്ദകുമാർ എംഎൽഎ വിഷയത്തിന്റെ ഗൗരവം ഉൾപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments