Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു



പൊന്നാനിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു

പൊന്നാനിയിൽ ബിയ്യം ഐശ്വര്യ തിയറ്ററിനു സമീപം വിദേശത്തുള്ള കുടുംബത്തിൻ്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വിലകൂടിയ മദ്യ കുപ്പികളും ഡിജിറ്റൽ ഇരുമ്പ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 500 ഓളം പവൻ സ്വർണആഭരണങ്ങളും മോഷ്ടിച്ച കേസിൽ മുഖ്യ പ്രതിയും 50 ഓളം മോഷണ കേസുകളിൽ പ്രതിയുമായ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ വാടാനപ്പള്ളി സ്വദേശി രായം മരക്കാർ വീട്ടിൽ ഷംസുദ്ദീൻ മകൻ 46 വയസുള്ള സുഹൈൽ എന്ന ഓട്ടോ സുഹൈലും സഹായിയായ പൊന്നാനി കടവനാട് താമസിക്കുന്ന കറുപ്പം വീട്ടിൽ അബൂബക്കറിൻ്റെ മകൻ 46 വയസ്സ് ഉള്ള നാസർ എന്ന ഈർക്കിൽ നാസറും സ്വർണം വിൽപന നടത്താനും മോഷണ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങാനും സഹായം ചെയ്തു നൽകിയ തിരൂരിൽ 350 കിലോ കഞ്ചാവ് ലോറിയിൽ കടത്തി കൊണ്ട് വന്ന കേസിൽ പിടിയിലായി തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മനോഹരൻ്റെ ഏട്ടൻ പാലക്കാട് കാവശ്ശേരി താമസിക്കുന്ന പൊയിലിശ്ശേരി മണിയുടെ മകനും കള്ള് ഷാപ്പ് ജീവനക്കാരനുമായ 40 വയസ്സുള്ള മനോജ് എന്നിവരെയാണ് മലപ്പുറം ജില്ല പോലീസ് മേധാവി R വിശ്വനാഥ്ൻ്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി E ബാലകൃഷ്ണൻ പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്, പൊത്തുകല് പോലീസ് ഇൻസ്പെക്ടർ ദീപകുമാർ , എന്നിവരും പൊന്നാനി പോലിസും മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉള്ള തിരൂർ ,താനൂർ ,കൊണ്ടോട്ടി, നിലമ്പൂർ,മലപ്പുറം എന്നീ സബ്ഡിവിഷനുകളിലെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം വിൽപന നടത്തിയ നടത്തിയ സ്ഥലവും മറ്റും അന്വേഷണ സംഘം മനസ്സിൽ ആക്കി.കൂടുതൽ പ്രതികൾ കുറ്റ കൃത്യത്തിൽ ഉൾപെട്ടിട്ടുണ്ടോ എന്ന വിവരം പോലിസ് അന്വേഷിച്ച് വരികയാണ്.സംഭവം നടന്ന രണ്ടാമത്തെ ആഴ്ചയിൽ തന്നെ പൊന്നാനിയിലെ മറ്റൊരു കേസിലേക് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതി മോഷണത്തെ കുറിച്ച് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്താതെ ഇരുന്നതിനാൽ പോലീസ് പ്രത്തിയെയും ബന്ധപ്പെട്ട കൂട്ടാളികളെയും മാസങ്ങളോളം നിരീക്ഷിച്ച് ആയിരത്തോളം ഫോൺ കോളുകളും മറ്റും പരിശോധിച്ചും നൂറോളം വാഹനങ്ങൾ പരിശോധിച്ചും സംഭവ ദിവസം പൊന്നാനി ഐശ്വര്യ തിയറ്ററിൽ അർദ്ധ രാത്രിയിൽ സ്പെഷ്യൽ ഷോക്ക് എത്തിയ നിരവധി ആളുകളെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചും മാസങ്ങളോളം നടത്തിയ നിരന്തര അന്വേഷണത്തിലാണ് പ്രതികളെ തെളിവ് സഹിതം പിടികൂടാൻ കഴിഞ്ഞത്.കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യും എന്ന് അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന മലപ്പുറം ജില്ല പോലീസ് മേധാവി വിശ്വാനഥ് R,കേസന്വേഷണത്തിൻ്റെ ചുമതല ഉള്ള തിരൂർ ഡിവൈഎസ്പി E ബാലകൃഷ്ണൻ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത് എന്നിവർ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments