മൂക്കുതല കീഴേക്കാവിൽ തൃക്കാർത്തിക ആഘോഷം നടന്നു.
വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ മലബാർ ദേവസ്വം ബോർഡിന് കീഴിലെ മൂക്കുതല കിഴേക്കാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു. കാലത്ത് മുതൽ ക്ഷേത്രാങ്കണത്തിൽ സംഗീതാർച്ചനയും പുറത്തെ വേദിയിൽ നൃത്താർച്ചനയും നടന്നു. തുടർന്ന് ഭക്തിഗാനമേളയും അരങ്ങേറി. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ദേവസ്വം ബോർഡ് ചെയർമാൻ പി. വൽസലൻ , ബോർഡ് അംഗം കൊച്ചുകുട്ടി, സജേഷ് മൂക്കുതല , ഓ.പി. പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments