പുതുപൊന്നാനി വില്ലേജ് രൂപീകരിക്കുക - സി.ഐ.ടി.യു. മത്സ്യത്തൊഴിലാളി യൂണിയൻ
പൊന്നാനി നഗരം വില്ലേജ് വിഭജിച്ചു പുതുതുമായി പുതുപൊന്നാനി വില്ലേജ് രൂപീകരിക്കണമെന്നും പുതുപൊന്നാനി അഴിമുഖം നവീകരണം പൂർത്തിയാക്കണെമന്നും തൃശ്ശൂർ ഗവ മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസ് അനുവദിക്കണമെന്നും സി.ഐ.ടി.യു. മത്സ്യത്തൊഴിലാളി യൂണിയൻ പൊന്നാനി സൗത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.എം. പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ. കുഞ്ഞുമുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്ല അധ്യക്ഷനായി. കെ.എ. റഹീം, പി.കെ. ശാഹുൽ, നിഷാദ്, ജുബൈരിയ, സി.എ. മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: അബ്ദുല്ല (പ്രസിഡന്റ്), പി.കെ. ശാഹുൽ (സെക്രട്ടറി), സി.എ. മജീദ് (ഖജാൻജി).
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments