പുതുപൊന്നാനി ഗവ ഫിഷറീസ് എൽപി സ്‌കൂളിൽ അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം സംഘടിപ്പിച്ചു
വിദ്യാർത്ഥികളിൽ ചെറുധാന്യങ്ങളുടെ ഉപയോഗത്തിന്റെ ഗുണങ്ങൾ പരിചയപ്പെടുത്തി പുതുപൊന്നാനി ഗവ ഫിഷറീസ് എൽപി സ്‌കൂളിൽ അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെയും വിഭവങ്ങളുടെയും പ്രദർശനവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്‌കരണ ക്ലാസും നടത്തി. അന്താരാഷ്‌ട്ര ചെറുധാന്യദിനാഘോഷം പെരുമ്പടപ്പ് ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി അഞ്ജന ഉദ്‌ഘാടനം ചെയ്‌തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി ജെ ജെസ്സി മുഖ്യപ്രഭാഷണം നടത്തി. ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ഫാർമസിസ്റ്റ് രമ്യ, സീനിയർ അധ്യാപകൻ ധനദാസ്, അധ്യാപിക സിനി ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്‌ത്രമേള, കലാമേള എന്നിവയിൽ ഉപജില്ലാതലത്തിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്‌തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments