വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ക്യാമ്പിന് തുടക്കമായി.
വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ രണ്ടാമത്തെ ദ്വിദിന ക്യാമ്പിന് 20/ 12 /24 വെള്ളിയാഴ്ച തുടക്കമായി.സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ. നിഷിൽ. എ യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാധിക.വി സ്വാഗതം ആശംസിച്ചു. പെരുമ്പടപ്പ് സ്റ്റേഷൻ ഓഫീസർ ശ്രീ. ബിജു അവർകളാണ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. എ. കെ.സുബൈർ മുഖ്യാതിഥിയായിരുന്നു.സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ കൺവീനർ ശ്രീ. അബ്ദുൽ വഹാബ് ക്യാമ്പ് വിശദീകരണം നടത്തി.ബ്ലോക്ക് മെമ്പർ ശ്രീ.പി. അജയൻ വാർഡ് മെമ്പർ ശ്രീമതി.പ്രിയ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രബിത എംടിഎ പ്രതിനിധി ശ്രീമതി. ഷഹല പ്രിൻസിപ്പൽ ശ്രീ.നൂർ മുഹമ്മദ് എസ് ആർ ജി കൺവീനർ ശ്രീ. ജോസഫ് ആന്റണി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജയശ്രീ നന്ദി അർപ്പിച്ചു സംസാരിച്ചു. വൈവിധ്യമാർന്ന പരിപാടികളോടെ 20,21 തിയ്യതികളിലായി ട്ടാണ് ക്യാമ്പ് നടക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments