ശബരിമല തീർത്ഥാടകരുടെ വിശ്രമ കേന്ദ്രം: ഭക്ഷ്യധാന്യങ്ങൾ കൈമാറി മുസ്ലിം ലീഗ്
പൊന്നാനി : ഉറൂബ് നഗറിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടകരുടെ ഇടത്താവളത്തിലേക്ക് ഈഴുവത്തിരുത്തി മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഭക്ഷ്യ വിഭവങ്ങൾ കൈമാറി.
നേന്ത്ര-റോബസ്റ്റ് എന്നീ പഴവർഗ്ഗങ്ങളും, ചേന, മത്ത തുടങ്ങിയ പച്ചക്കറികളും, വൻപയർ, ചെറുപയർ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ഈഴുവത്തിരുത്തി മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് പി. കുഞ്ഞിമോൻ ഹാജിയിൽ നിന്ന് സംഘാടകർ ഏറ്റുവാങ്ങി. തുടർന്ന് ശബരിമല തീർത്ഥാടകർക്ക് കഞ്ഞി വിളമ്പി നൽകി. പൊന്നാനി - ഈഴുവത്തിരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും, എം.പി ഗംഗാധരൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് ശബരിമല ഇടത്താവളം പ്രവർത്തിക്കുന്നത്.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ വി.വി ഹമീദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷെബീർ ബിയ്യം, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, മുസ്‌ലിം ലീഗ് മേഖല ജനറൽ സെക്രട്ടറി കോയാസ് പൊന്നാനി, ഭാരവാഹികളായ ട്രഷറർ റഷീദ് കടവ്,അൽനാരിയ മുഹമ്മദ് ഹാജി,പി.ടി ഹംസ, പി.പി മുസ്തഫ, അലി ഗ്രാമം, മുഹമ്മദ് കുട്ടി,ഫൈസൽ കടവനാട്, എം.വി അലി, എൻ.വി.എം മുസ്തഫ, റഹീം ഹാജി, മുസ്തഫ മൗലവി എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments