Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ഹിഫ്ള് കോളേജ്സനദ് ദാന സമ്മേളനം 29 ന് നടക്കും



ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ഹിഫ്ള് കോളേജ്സനദ് ദാന സമ്മേളനം 29 ന് നടക്കും
 
 എഴുവർഷത്തോളമായി പുറങ് ഇഖ്‌റഹ് നഗറിൽ പട്ടിക്കാട് ജാമിഅഃ നൂരിയയുടെ അഫ്‌ലിയേഷന് കീഴിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഖുർആൻ ഹിഫ്ള് കോളേജിൽ നിന്നും ഹിഫ്ള് പഠനം പൂർത്തീകരിച്ച പതിനാറു വിദ്യാർത്ഥികൾക്കാണ് 29ന് സനദ് നൽകുന്നത്.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സനദ് നൽകി ഉദ്ഘാടനം നിർവഹിക്കും. 
ശുഐബുൽ ഹൈതമി, 
സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി എന്നിവർ പ്രഭാഷണം നിർവഹിക്കും. രാവിലെ 9.30ന് പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ, പുറങ് അബ്‌ദുള്ള മുസ്‌ലിയാർ എന്നിവരുടെ മഖ്‌ബറ സിയാറത്തിന്ന് കുഞ്ഞഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും. കാലത്ത് പത്തുമണിക്ക് എം. അഹ്മദ് മൗലവി പതാക ഉയർത്തൽ നിർവഹിക്കും.

സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ, പുറങ് അബ്‌ദുള്ള ഉസ്താദ് മൊയ്‌ദീൻ മുസ്ലിയാർ എന്നിവരുടെ അനുസ്മരണവും ഹത്മുൽ ഖുർആൻ സംഗമവും നടക്കും.
മുഹമ്മദ്‌ കുട്ടി ഫൈസി കരുകതിരുത്തി, ആർ. സി സലാഹുദ്ധീൻ,
, എൻ അബൂബക്കർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.
വിദ്യാർത്ഥികൾക്കുള്ള 
സ്ഥാനവസ്ത്ര വിതരണം സനൂജ് വെളിയത്തേൽ നിറവഹിക്കും.

സലാം വെളിയത്തേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ സമ്മേളനത്തിൽ സാംസ്കാരിക രംഗത്തെ പല പ്രമുഖരും പങ്കെടുക്കും...

ഖുർആൻ പഠനത്തോടൊപ്പം തന്നെ സ്കൂൾ വിദ്യാഭ്യാസവും നൽകി കൊണ്ട് നടത്തി വരുന്ന ഈ സ്ഥാപനത്തിൽ 25വിദ്യാർത്ഥികളാണ് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്.സമ്മേളന പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ തല്പരരായ വിഷയത്തിൽ അവരുടെ കഴിവ് ഉയർത്തി ക്കൊണ്ട് വരാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ 
ശഹീർ അൻവരി പുറങ്ങ് 
എ വി മൂസക്കുട്ടി ഹാജി 
അബ്ദുൽ ഗഫൂർ കെ കെ 
 ഉമ്മർ ഹാജി പി പി 
ബഷിർ ഒറ്റകത്ത്



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments