വെളിയങ്കോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ദേശീയപാത -66 വെളിയങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ 3.45 -ന് ബസ് മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം. കൈവരിയിൽ സ്ഥാപിച്ച സ്ട്രീറ്റ് ലിറ്റിൽ തലയിടിച്ചാണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം ഉണ്ടായത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസയിൽനിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനി, കൊണ്ടോട്ടി സ്വദേശി കർളികാടൻ മുജീബ് മകൾ ഫാത്തിമ ഹിബ(17) യാണ് മരണപ്പെട്ടത്. രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുണ്ട്. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments