സലീം കോടത്തൂർ ഔദ്യോഗിക കൂട്ടായ്മയായ സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് പ്രതിനിധി സംഗമവും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.
പെരുമ്പടപ്പ്: സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധി സംഗമവും മെമ്പർഷിപ്പ് വിതരണവും നടന്നു. സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ സലീം കോടത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബന്ധതയോടെ കൂടുതൽ വിഷയങ്ങളിൽ ഊന്നൽ നൽകി പ്രവർത്തനം വിപുലീകരിക്കണമെന്ന് അദ്ദേഹം പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. മുഴുവൻ ജില്ലകളിലും വ്യത്യസ്തമായ നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. മെമ്പർഷിപ്പ് വിതരണോത്ഘാടനം റംഷാദ് സൈബർമീഡിയ സലീം കോടത്തൂരിന് നൽകി നിർവഹിച്ചു. ഭാവി കർമ്മ പദ്ധതികൾ പ്രസിഡന്റ് മുന്ന ഷംനാദ്, സെക്രട്ടറി ഫർഷാദ് മാറഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധികൾക്ക് സമർപ്പിച്ചു.
അലി എരമംഗലം, നസീർ ടൈംപാസ്സ്, റമീസ് പുത്തൻപള്ളി, അനസ് കാവന്നൂർ, സിറാജ്എടയൂർ, തൗഫീഖ് റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി പ്രതിനിധികളായ ശമ്മാസ്, ഫിറോസ് കോടത്തൂർ എന്നിവർ വീഡിയോ കോൺഫ്രൻസിലൂടെ ആശംസകൾ നേർന്നു. റാഫി ഇശൽമഹൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിബിലി തിരുരങ്ങാടി നന്ദി പ്രകാശിപ്പിച്ചു. സ്പർശം ചാരിറ്റബിൾ ട്രെസ്റ്റ് നിരാശ്രയരും നിരാലംബരുമായ യുവതികളുടെ സമൂഹ വിവാഹം, ചികിത്സസഹായം, ഭവനനിർമാണം, കിറ്റ് വിതരണം, തുടങ്ങി നിരവധി
പ്രവർത്തനങ്ങളിൽ കാർമികത്വം വഹിച്ചിരുന്നു...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments