പാറ-പാലപ്പെട്ടി റോഡിൻറെ ശോചനീയാവസ്ഥ കോൺഗ്രസ് എൻജിനീയറിങ് ഓഫീസിൽ പരാതി നൽകി
പെരുമ്പടപ്പിലെ പാറ-പാലപ്പെട്ടി റോഡിൻറെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പൊന്നാനി PWD എൻജിനീയറിങ് ഓഫീസിൽ പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ തന്നെ റോഡിൻറെ പണികൾ ആരംഭിക്കും എന്ന് വാക്കാൽ ഉറപ്പ് ലഭിച്ചു.
റോഡിൻറെ പണി തുടങ്ങാതെ ഇനിയും ദീർഘിപ്പിച്ചാൽ ശക്തമായ സമരങ്ങളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, ബ്ലോക്ക് മെമ്പർ പി റംഷാദ്, പഞ്ചായത്ത് മെമ്പർ വി അഷ്റഫ്, റാസിൽ കെ പി , അൻസാർ മനാഫ്, അർഷാദ് , മുനീർ,വിനു , ആദർശ്
തുടങ്ങിയവർ ഓഫീസർക്ക് പരാതി കൈമാറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments