എ.ടി. അലി യുടെ "ഓർമകൾ മേയും വഴികൾ" എന്ന പുസ്തകം പ്രകാശനം ചെയ്തു
എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യ പ്രകാശനം വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു നിർവഹിച്ചു. വിദ്യാർത്ഥികളുടെ കലാ പരിപാടികളോടെയാണ് തുടക്കം കുറിച്ചത് . ജീവ കാര്യണ്യ പ്രവർത്തകൻ നാസർ മാനു പ്രകാശനം നിർവഹിച്ചു,സംവിധായകൻ അനിൽ വി നാഗേന്ദ്രൻ പുസ്തകം ഏറ്റു വാങ്ങി. ഡോ:വികെ അബ്ദുൾ അസീസ് അദ്ധ്യക്ഷനായിരിന്നു . പ്രൊഫസർ ചന്ദ്രഹാസൻ പുസ്തക പരിചയം നടത്തി. പി.ടി. അജയ്മോഹൻ, ഡോ:വി.ശോഭ (ചീഫ് എഡിറ്റർ ഗ്രീൻ ബുക്സ്) ഷംസു കൊല്ലാട്ടേൽ ( പ്രസിഡന്റ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്) എ.കെ സുബൈർ (ജില്ലാ പഞ്ചായത്ത് മെമ്പർ), ഷാജി കാളിയത്തേൽ, രുദ്രൻ വാരിയത്ത്, , എ. അബ്ദുൽ ലത്തീഫ്, ബഷീർ സിൽസില, സബീന യൂസഫലി കേച്ചേരി (സബ് എഡിറ്റർ ഗ്രീൻ ബുക്സ് ) റഹ്മാൻ പോക്കർ, ഖാലിദ് മംഗലത്തേൽ, ആഷിക്. എൻ.പി, നൂറുദ്ദീൻ പോഴത്ത് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ത്രിവിക്രമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. വിവിധ ജീവ കാരുണ്യ പ്രസ്ഥാനങ്ങൾക്ക് ധനസഹായങ്ങൾ നൽകിക്കൊണ്ടാണ് പ്രകാശന ചടങ്ങിന് തുടക്കം കുറിച്ചത് . എ ടി അലി മറുപടി പ്രസംഗം നടത്തി ഫൈസൽ ബാവ സ്വാഗതവും വാനിയ അലി നന്ദിയും പറയും. പ്രശസ്ത ഗായകൻ കരീം സരിഗയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments