മാറഞ്ചേരി ഗവ. ഐ.ടി.ഐ. തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് എതിരില്ല
സി. യദുകൃഷ്ണ ചെയർമാൻ
സംസ്ഥാനത്തെ ഐ.ടി.ഐ. ട്രെയിനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മാറഞ്ചേരി ഗവ. ഐ.ടി.ഐ. യിൽ എസ്.എഫ്.ഐ. പാനലിന് എതിരില്ലാത്തതിനാൽ കൗൺസിൽ സമ്പൂർണ ആധിപത്യത്തോടെ തിരിച്ചുപിടിച്ചു. ചെയർമാൻ, ജനറൽ സെക്രട്ടറി ഉൾപ്പെടെ മത്സരിച്ച ആറുസീറ്റിലും എസ്.എഫ്.ഐ. സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു. നോമിനേഷനിൽ മത്സരിക്കുന്ന വിഭാഗം വ്യക്തമാക്കാത്തതിനാൽ കെ.എസ്.യു., എം.എസ്.എഫ്., എ.ബി.വി.പി. സ്ഥാനാർഥികളുടെ പത്രിക നേരത്തെ തള്ളിയിരുന്നു. സി. യദുകൃഷ്ണ ചെയർമാനും എം.പി. ആദിത്യൻ ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. മറ്റുള്ളവർ അൻഫാർ ബാബു (കൗൺസിലർ), അമൽദേവ് (കൾച്ചറൽ സെക്രട്ടറി), പി. അമ്പരീഷ് (ജനറൽ ക്യാപ്റ്റൻ സ്പോർട്സ്), കെ.വി. ശ്രേയസ് (മാഗസിൻ എഡിറ്റർ). തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അരാഷ്ട്രീയ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം നൽകിയവർക്കും വയനാട് ദുരന്തത്തിനോട് മുഖംതിരിച്ച കേന്ദ്ര സർക്കാരിനെതിരെയും വിദ്യാർഥികളുടെ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് എസ്.എഫ്.ഐ. ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments