കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പട്ടാമ്പി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചതെന്ന് സംശയമെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് പറഞ്ഞു. ദൂരയാത്ര കഴിഞ്ഞ് വിശ്രമിക്കവെ, എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments