പൊന്നാനി മാങ്ങാട്ടൂരിൽ വലിയുള്ളാഹി മഖാമിലെ നേർച്ചപ്പെട്ടി മോഷണം പ്രതി പിടിയിലായി
മാങ്ങാട്ടൂരിലെ പ്രസിദ്ധമായ വലിയുള്ളാഹീ മുഹമ്മദ് മുസ്‌ല്യാരുടെ മഖാമിൽ കഴിഞ്ഞ ആഴ്ച നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താനൂർ പോലിസിൻ്റെ സഹായത്തോടെ പിടികൂടി മങ്ങാട്ടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇരുപതിനായിരം രൂപയോളം മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി കക്കാട്ടുമ്മൽ കോയയുടെ മകൻ 41 വയസുള്ള മുജീബ് റഹ്മാനെ ആണ് കേസിലേക്ക് പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,എസ് ഐ വിനോദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ ,സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് ,രഞ്ജിത് എന്നിവരടങ്ങുന്ന അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു തെളിവെടുപ്പ് നടത്തിയത്.പൊന്നാനി പോലിസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തി വരവേ നേരത്തെ പരപ്പനങ്ങാടി കൊടിഞ്ഞി മഖാമിൽ മോഷണം നടത്തിയ പ്രതിയെ കുറിച്ച് താനൂർ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് താമരശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.മുജീബ് റഹ്മാൻ നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ് ..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments