കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മനുഷ്യാവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ മനുഷ്യാവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സദസ്സ് കെ.എസ്.ടി.എ. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എം. രേണുക ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ പ്രഥമാധ്യാപിക എ.കെ. സരസ്വതി അധ്യക്ഷയായി. പൊന്നാനി യു.ആർ.സിയിൽ അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക സദസ്സും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജിത് ലൂക്ക്, ഉപജില്ലാ സെക്രട്ടറി കെ. സുഹറ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments