പുറങ്ങ് ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയും എം.ഇ. എസ് പെരിന്തൽമണ്ണ മെഡിക്കൽ കോളേജും സംയുക്തമായി
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പുറങ്ങ് ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയും എം.ഇ. എസ് പെരിന്തൽമണ്ണ മെഡിക്കൽ കോളേജും സംയുക്തമായി
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ശനിയാഴ്ച കാലത്ത് 9 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ പുറങ്ങ് ഇഖ്റഅ് നഗറിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ഹൃദ്രോഗ വിഭാഗം, ചെവി, തൊണ്ട, മൂക്ക് രോഗ വിഭാഗം, ജനറൽ വിഭാഗം ' കുട്ടികളുടെ രോഗ വിഭാഗം,നേത്ര രോഗ വിഭാഗം,ത്വക്ക് രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം,ദന്ത രോഗ വിഭാഗം,അസ്ഥിരോഗ വിഭാഗം, ഓപ്പറേഷൻ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആർ.സി സലാഹുദ്ധീൻ അധ്യക്ഷനായി. ഡോക്ടർ ടി. കെ സലാഹുദ്ദീൻ, സനൂജ് വെളിയത്തേൽ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് കെ. എ ബക്കർ, കെ. കെ അബ്ദുൽ ഗഫൂർ, വി അബൂബക്കർ നിഷാദ്, റഷീദ് കൊളക്കാട്, ശഹീർ അൻവരി പുറങ്ങ് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments