എഴുത്തിലൂടെ വിപ്ലവം സൃഷ്‌ടിച്ച മഹാരധൻ എം ടി
ഉറൂബ് സമാരക വായനശാല അനുസ്മരിച്ചു
പൊന്നാനി : സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായരെ ഉറൂബ് സമാരക ലൈബ്രറി പ്രവർത്തകർ അനുശോചിച്ചു.
കവി ഇബ്രാഹീം പൊന്നാനി അനുശോചന പ്രസംഗം നടത്തി. വർണ്ണ വർഗ സമൂഹത്തിനു മുൻപേ സഞ്ചരിച്ച സാഹിത്യ മഹാരഥനാണ് എം ടി യെന്ന് യോഗം ഉണർത്തി. ടാഗോറിനെ പോലെ വിവിധങ്ങളായ സാഹിത്യ ശാഖകളിൽ വഴക്കം തീർത്ത സാഹിത്യകാരനാണദ്ദേഹം.
കേരള നവോത്ഥാനത്തിൽ എം ടിയുടെ സാഹിത്യങ്ങൾ നിസ്തൂലമായ പങ്ക് വഹിച്ചു. കഥകളിൽ മനുഷ്യവേദനകളും യാതനകളും ഉൾക്കിടിലങ്ങളും കോറിയിട്ടു. മനുഷ്യ മനസ്സിൻ്റെ ദ്വന്ദങ്ങളെ സ്പർശിച്ച കഥാകാരനാണ് എം ടി. തന്റെ കഥകൾ പോലെ സിനിമയെയും
ആഴത്തിൽ സമൂഹത്തിൽ പ്രതിഷ്ടിച്ച ഒരു പൊന്നാനിക്കാരൻ കൂടിയാണ് പ്രി യങ്കരനായ എം ടി
താജ് ബക്കർ, അഡ്വ : സുഹൈൽ അബ്ദുല്ല , പി.വി ഫാറൂഖ് , ശ്രീരാജ് കടവനാട് , കബീർ പൊന്നാനി , റാഫി അസീസ് , റിയാസ് പുത്തം വീട്, സബിത ലിയാക്കത്ത്, ഗോകുൽ , ബാബു പടിയത്ത് എന്നിവർ സംസാരിച്ചു.
ഹബീബ് സർഗ്ഗം സ്വാഗതവും ലൈബ്രേറിയൻ സുജ്ന നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments