Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലിബറലിസം കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്നു : സുലൈമാൻ അസ്ഹരി


ലിബറലിസം കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്നു : സുലൈമാൻ അസ്ഹരി 


മാറഞ്ചേരി: അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ലിബറലിസം കുടുംബ ബന്ധങ്ങളെ ശിഥിലീകരിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നതായി പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി പറഞ്ഞു. മാതാപിതാക്കൾ, ഗുരുനാഥന്മാർ തുടങ്ങി വിവിധ മേഖലകളിലുള്ള ഉത്തരവാദപ്പെട്ടവർ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്നാണ് യുവാക്കൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്. വ്യക്തികൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ലിബറലിസം. സാംസ്കാരികമായും ധാർമ്മികപരമായും തകർക്കാൻ ഇവർ കലയെയും സാമൂഹമാധ്യമങ്ങളെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
വ്യവസ്ഥകളും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാൽ ഏത് സ്ഥാപനവും തകരും. 
വൃത്തികേടുകളെ ആഘോഷിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമുള്ളത്. ലജയും നാണവും കുടുംബങ്ങളിൽ നിന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു. യുവത്വം സോഷ്യൽ മീഡിയകളിൽ ലയിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേദങ്ങളും മതങ്ങളും നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കുടുംബങ്ങൾ അടക്കമുള്ള സംവിധാനങ്ങളെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അതിലേക്ക് മടങ്ങിയാൽ മാത്രമെ ഇപ്പോൾ യുവത്വം അകപ്പെട്ട ദുരന്തങ്ങളിൽ നിന്ന് മോചനം ലഭിക്കുകയുള്ളൂവെന്നും സുലൈമാൻ അസ്ഹരി പറഞ്ഞു.
തണലാണ് കുടുംബം എന്ന കാമ്പയിനിൻ്റെ മാറഞ്ചേരി ഏരിയാതല ഉദ്ഘാടനം തണൽ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ പ്രസിഡൻ്റ് എ. സൈനുദ്ധീൻ അധ്യക്ഷതവഹിച്ചു.എ. അബ്ദുൾ ലത്തീഫ് സ്വാഗതവും വി. കുഞ്ഞി മരക്കാർ നന്ദിയും പറഞ്ഞു. എം.പി. ഷിഹാബുദ്ധീൻ ഖിറാഅത്ത് നടത്തി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com





Post a Comment

0 Comments