പൂഴിക്കുന്ന് - കനോലികനാൽ റോഡ് യാഥാർഥ്യത്തിലേക്ക്
മുളമുക്കിൽനിന്ന് വെളിയങ്കോട് ഭാഗത്തേക്ക് പോകാൻ എളുപ്പ മാർഗവും ചെങ്ങാടം റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവുമായി മാറാൻ പോകുന്ന ഒരു റോഡായാണ് പൂഴിക്കുന്ന്-കനോലികനാൽ റോഡ് വരാൻ പോകുന്നത്.
പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ഒരു സ്വപ്ന പദ്ധതികൂടിയാണ് ഇത്,പൊതുപ്രവർത്തകരുടെയും പ്രദേശ വാസികളുടെയും നിരന്തര പരിശ്രമ ഫലമായാണ് ഈ റോഡ് കടന്ന് പോകുന്ന സ്ഥല ഉടമസ്ഥരുടെ പൂർണ്ണ സഹകരണത്തോടും സമ്മതത്തോടും കൂടി മുളമുക്കിൽ നിന്ന് ചങ്ങാടം പാലം വരെ യുള്ള 1.5 കിലോമീറ്റർ ദൂരത്തിന്റെ ഇടയിൽ ഉള്ള 10 അടി വീതിയിൽ 400 മീറ്ററോളം വരുന്ന സ്ഥലം വിട്ടുകിട്ടിയതോടെയാണ് പൂഴിക്കുന്ന് - കനോലികനാൽ റോഡ് യാഥാർഥ്യമാകുന്നത്.
കനോലികനാലിന് കുറുകെ ഭാവിയിൽ ഒരു പാലം കൂടി വന്നാൽ വെളിയങ്കോട് ബീവിപ്പടിയിലേക്ക് 500 മീറ്റർ ദൂരം മാത്രമായി മാറാൻ സാധ്യതയുള്ള ഒരു പ്രധാന റോഡായും ഇത് മാറും.
ഭൂ ഉടമസ്ഥരുടെ സമ്മതപത്രം വെളിയങ്കോട് ഗ്രാമപഞ്ചായത്തിന് കൈമാറി, പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തിയ ഈ റോഡിന് ഇനി പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്ന മുറക്ക് കോൺഗ്രീറ്റ് പ്രവർത്തികൾ ആരംഭിക്കും എന്ന പ്രതീക്ഷയിൽ ആണ് ഇവിടുത്തെ നാട്ടുകാർ.
റോഡ് എസ്റ്റിമേഷൻ എടുത്ത് വർക്ക് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാൻ വരുന്ന കാലതാമസത്തിന് കാത്തുനിൽക്കാതെ പ്രദേശ വാസികളുടെ സഹകരണത്തോട് കൂടി താൽക്കാലികമായി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments